ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും അഖിലേന്ത്യാ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണന്‍ സിംഗിനെതിരെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട സമരത്തില്‍ നിന്നും താന്‍ പിന്മാറിയിട്ടില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്. കേന്ദ്രമന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റാണെന്ന് സാക്ഷി മാലിക് ട്വിറ്ററില്‍ കുറിച്ചു. നോര്‍ത്തേണ്‍ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയായ താന്‍ ജോലിക്കൊപ്പം തന്നെ പോരാട്ടവും തുടരുമെന്ന് വ്യക്തമാക്കി.
അമിത്ഷായുമായി ചര്‍ച്ചക്ക് പിന്നാലെയാണ് തീരുമാനം. സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. ശനിയാഴ്ചയാണ് സാക്ഷിയും ബജ്‌റംഗ് പൂനിയയും ഷായെ കണ്ടത്. സരമത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്നും സാക്ഷി വ്യക്തമാക്കി. നീതിക്ക് വേണ്ടി പോരാട്ടം തുടരമെന്നും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത് എന്നും സാക്ഷി ആവശ്യപ്പെട്ടു.
ये खबर बिलकुल ग़लत है। इंसाफ़ की लड़ाई में ना हम में से कोई पीछे हटा है, ना हटेगा। सत्याग्रह के साथ साथ रेलवे में अपनी ज़िम्मेदारी को साथ निभा रही हूँ। इंसाफ़ मिलने तक हमारी लड़ाई जारी है। कृपया कोई ग़लत खबर ना चलाई जाए। pic.twitter.com/FWYhnqlinC
— Sakshee Malikkh (@SakshiMalik) June 5, 2023