വീണ്ടും തീവണ്ടി അപകടം; ഒഡീഷയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി

വീണ്ടും തീവണ്ടി അപകടം; ഒഡീഷയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി

ഭുവനേശ്വര്‍: ഒഡീഷയില്‍ വീണ്ടും തീവണ്ടി അപകടം. രാവിലെയോടെയായിരുന്നു സംഭവം. ബര്‍ഗഡ് ജില്ലയില്‍ വച്ച് ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. അപകടത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പാറക്കഷ്ണങ്ങളുമായി ദുംഗുരിയില്‍ നിന്നും ചരക്കുമായി വരികയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ അഞ്ച് ബോഗികള്‍ മറിഞ്ഞുവീണു. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അധികൃതര്‍ എത്തി ട്രാക്കില്‍ നിന്നും ബോഗികള്‍ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.

മൂന്ന് ദിവസം മുന്‍പ് ബാലസോറില്‍ ഉണ്ടായ തീവണ്ടി ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും രാജ്യം മുക്തമാകുന്നതിന് മുന്‍പാണ് വീണ്ടും സംസ്ഥാനത്ത് തീവണ്ടി അപകടം ഉണ്ടായത്. ബാലസോറിലുണ്ടായ അപകടത്തില്‍ 275 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *