പഴയങ്ങാടി: ‘കൈകോര്‍ക്കാം ഒന്നായി നമ്മുടെ പ്രകൃതിക്ക് വേണ്ടി, നല്ല നാളേക്ക് വേണ്ടി ‘ എന്ന ആശയം മുന്‍നിര്‍ത്തി വാരിയേഴ്സ് മാടായി ലോക പരിസ്ഥിതി ദിനം ആചരിച്ചു. മാടായി പ്രദേശത്തു വെച്ച് വാരിയേഴ്സ് മാടായിയുടെ പേരില്‍ വൃക്ഷത്തകള്‍ നട്ടു പിടിപ്പിച്ചു. ചടങ്ങില്‍ ആസിഫ് എം.എം അധ്യക്ഷത വഹിച്ചു, അഡ്വക്കേറ്റ് മുനാഷ് മുഹമ്മദ് അലി മുഖ്യ പ്രഭഷണം നടത്തി. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരായ അബ്ദുല്ല എസ് , ആന്റണി , മൊയ്ദീന്‍ , മുഹമ്മദ് മാടായി എന്നിവര്‍ വൃക്ഷ തൈകള്‍ നട്ടു. കൂടാതെ ഇതോട് അനുബന്ധിച്ചു ‘ ക്ലീന്‍ ദി സിറ്റി ‘ എന്ന ആശയം വാരിയേഴ്സ് മാടായി മുന്നോട്ട് വെച്ചു. മാലിന്യ മുക്തമായ ഗ്രാമം ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് ആസിഫ് എം.എം അഭിപ്രായപ്പെട്ടു. ശുഫൈക്, ഇര്‍ഫാന്‍ എം.എം , മുഫാസ് , ഹിഷാം , ശാസ് , എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് മെമ്പര്‍ സബാഹ് നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കി വാരിയേഴ്സ് മാടായി പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി.