ന്യൂമാഹി: പുന്നോല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച അസി.സെക്രട്ടറി പി.അനില്‍കുമാര്‍, ബ്രാഞ്ച് മാനേജര്‍ കെ.ജയപ്രകാശന്‍ എന്നിവര്‍ക്ക് ഡയരക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ബാങ്കിലെ എ ക്ലാസ് അംഗങ്ങള്‍ക്കുള്ള ചികില്‍സാ ധനസഹായം അംഗത്വ സമാശ്വാസ നിധി ഫണ്ട് വിതരണം വി.പി സുധര്‍മ്മ, കെ.വി. രാമകൃഷ്ണന്‍ എന്നിവര്‍ക്ക് നല്‍കി. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.കെ നാരായണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ മുഖ്യാതിഥിയായിരുന്നു. ബാങ്ക് പ്രസിഡന്റ് കെ.എം രഘുരാമന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി സന്തോഷ് കുമാര്‍, സി.കെ രമേശന്‍, വാഴയില്‍ ശശി, എം.കെ സെയ്തു, എം.കെ നിഖില്‍, വി.പ്രകാശന്‍, ഇ.പ്രമോദ്, അഡ്വ.കെ.സത്യന്‍, കെ.കെ രാജേഷ്, എന്‍.കെ രാമകൃഷ്ണന്‍, കെ.പി രാജന്‍, കെ.വി മോഹനന്‍, കെ.പി കാഞ്ചന, പി.രാജീവ് കുമാര്‍ സംസാരിച്ചു. പി. അനില്‍കുമാര്‍, കെ.ജയപ്രകാശന്‍ എന്നിവര്‍ യാത്രയയപ്പിന് നന്ദി പറഞ്ഞു.