മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പന്‍ വെള്ളിമലയിലേക്ക്

മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പന്‍ വെള്ളിമലയിലേക്ക്

കമ്പം : മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സിലേക്ക് മാറ്റി. വെള്ളിമലയിലേക്കാണ് ആനയെ കൊണ്ടുപോകുന്നത്. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. അതിന് ശേഷം ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് ആനയുടെ കാലുകള്‍ വടം ഉയോഗിച്ച് ബന്ധിച്ചത്. അസാമാന്യവലിപ്പമുള്ള ആന ഉണരാന്‍ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കിയത്.

അരിക്കൊമ്പന്‍ കാടിറങ്ങിയെത്തിയതോടെ തമിഴ്‌നാട് സര്‍ക്കാര്‍ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ആനയെ മയക്കുവെടിവെച്ചത്. ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ തുമ്പികൈയിലേറ്റ മുറിവ് ഗുരുതരമാണോയെന്ന് പരിശോധിക്കും. ഏതെങ്കിലും രീതിയില്‍ ചികിത്സ നല്‍കേണ്ടതുണ്ടോയെന്നും പരിശോധിച്ച് തീരുമാനിക്കും. അതിന് ശേഷമായിരിക്കും ഉള്‍വനത്തിലേക്ക് കയറ്റിവിടുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *