കണ്ണൂര്‍: പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ യുവാക്കളും വിദ്യാര്‍ഥികളും സജീവമായി രംഗത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രകൃതിയുടെ സംരക്ഷണ കവചമായി യുവ സമൂഹം മാറണം. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വൃക്ഷതൈ നടീലിന്റെ സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ കിഴ്ത്തള്ളി സരഞ്ചില്‍ കോണ്‍ഗ്രസ് എസ് നേതാവ് രാജീവിന്റെ വിട്ടുപടിക്കലാണ് വൃക്ഷ തൈനട്ടത്. തുടര്‍ന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രതിജ്ഞ ചൊല്ലി.
കെ.പി.സി.സി എസ് നിര്‍വാഹക സമതി അംഗം കെ.പി ദീലീപ് രചിച്ച നാമ്പുകള്‍ എന്ന കവിത കെ.വി തമ്പാന്‍ മാസ്റ്റര്‍ തോട്ടട ആലപിച്ചു. പ്രസിഡന്റ് സന്തോഷ് കാലായുടെ നേതൃത്വത്തില്‍ സംഘടപ്പിച്ച ചടങ്ങില്‍ നേതാക്കളായ എന്‍.സി.ടി ഗോപി കൃഷ്ണന്‍ , അഷറഫ് പിലത്തറ, റെനീഷ് മാത്യു, രണ്‍ദീപ് , ബാബു ജോസ് പിലത്തറ, പി.കെ സുമേഷ്, കെ.പി ദിലീപ്, എ. അബ്ുദുള്‍ ലത്തീഫ് , കെ.സി രാമചന്ദ്രന്‍ തളിപ്പറമ്പ്, ദിനാകരന്‍ തോട്ടട , വിപിന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. 14 ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് -എസ് സംസ്ഥാന- ജില്ലാ-ബ്ലോക്ക് നേതാക്കളും പ്രവര്‍ത്തകരും അതാത് സ്ഥലങ്ങളില്‍ വൃക്ഷതൈ നട്ടു