കോഴിക്കോട്: കൈതപ്പാടം ദേശസേവാ സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 50 വൃക്ഷത്തൈകള്‍ വിതരണം ചെയ്തു കൊണ്ട് ആരംഭിച്ചു. സുബൈര്‍ കൊളക്കാടന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രൊഫസര്‍ ടി.ശോഭീന്ദ്രന്‍ ആദ്യ വൃക്ഷത്തൈ, അരീക്കര അഭിജിത്തിന് നല്‍കി കൊണ്ടു ഉദ്ഘാടനം ചെയ്തു. കേരള നദി സംരക്ഷണ സമിതി മുന്‍ സെക്രട്ടറി ടി.വി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി ഉണ്ണികൃഷ്ണന്‍, ദിനേശന്‍ തൂവശ്ശേരി, കെ. പി അബൂബക്കര്‍, ഷാജുഭായ് എന്നിവര്‍ സംസാരിച്ചു.