പരിസ്ഥിതി ദിനത്തില്‍ നാദാപുരം ക്ലീനായി, അഞ്ചു ടണ്‍ മാലിന്യം നീക്കം ചെയ്തു, കയറ്റി അയയ്ച്ചു

പരിസ്ഥിതി ദിനത്തില്‍ നാദാപുരം ക്ലീനായി, അഞ്ചു ടണ്‍ മാലിന്യം നീക്കം ചെയ്തു, കയറ്റി അയയ്ച്ചു

നാദാപുരം: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നാദാപുരം ടൗണില്‍ നടന്ന ശുചീകരണം ജനപങ്കാളിത്തം കൊണ്ടും മാലിന്യ നിര്‍മാര്‍ജനം കൊണ്ടും ശ്രദ്ധേയമായി. രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണത്തില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, വ്യാപാരികളും, ഹരിത കര്‍മ്മസേന അംഗങ്ങളും, തൊഴിലുറപ്പ് തൊഴിലാളികളും പങ്കുചേര്‍ന്നു. ശുചീകരിച്ച ഏകദേശം അഞ്ചു ടണ്‍ മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കയറ്റി അയക്കുകയും ചെയ്തു.
ശുചീകരണ പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനീദ ഫിര്‍ദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെമ്പര്‍മാരായ അബ്ബാസ് കണേക്കല്‍, വാസു പുതിയ പറമ്പത്ത്, പി.പി കുഞ്ഞിരാമന്‍, നിഷ മനോജ്, സുനിത എടവത്ത് കണ്ടി, എ.കെ ദുബീര്‍ മാസ്റ്റര്‍, സി.ടി.കെ സമീറ, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ഏരത്ത് ഇഖ്ബാല്‍ , കെ സയീദ് ,ഹാരിസ് മാത്തോട്ടം, സിദ്ദീഖ് കുപ്പേരി ,സില്‍വര്‍ സുരേഷ്, റഹീം കോറോത്ത് ,ജസീര്‍ കോറോത്ത് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ലിസ ജയ്‌സണ്‍ എന്നവരുടെ നേതൃത്വത്തില്‍ 50 വിദ്യാര്‍ഥിനികളും ശുചീകരണത്തില്‍ പങ്കാളികളായി.

Share

Leave a Reply

Your email address will not be published. Required fields are marked *