പഠനോപകരണ വിതരണവും ഗാനവേദിയുടെ ഉദ്ഘാടനവും നടന്നു

പഠനോപകരണ വിതരണവും ഗാനവേദിയുടെ ഉദ്ഘാടനവും നടന്നു

ന്യൂമാഹി: വിശ്വകര്‍മ്മ സംഘം അംഗങ്ങളുടെ മക്കള്‍ക്കായി എല്‍.കെ.ജി മുതല്‍ പ്ലസ് ടു തലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും ഗാനാഞ്ജലി ഓര്‍ക്കസ്ട്രയുടെ പാടാം പാടി പഠിക്കാം എന്ന ഗാനവേദിയുടെ ഉദ്ഘാടനവും അദ്ധ്യാപക അവാര്‍ഡ് ജേതാവ് എം.ഹരീന്ദ്രന്‍ നിര്‍വ്വഹിച്ചു.
പഠനോപകരണങ്ങള്‍ മാഹി സി.ഇ.ഒ പി.ഉത്തമരാജ് വിതരണം ചെയ്തു. ഫ്‌ളവേര്‍സ് കോമഡി ഉത്സവ് ഫെയിം
ശ്രീനാഥ് ഒളവിലത്തെ ആദരിച്ചു. ന്യൂമാഹി വിശ്വകര്‍മ്മസംഘം പ്രസിഡണ്ട് ഇ.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. എ.രാജേന്ദ്രന്‍, ഇ.എന്‍.മനോജ്, വി.ടി.വസന്ത സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *