നാദാപുരത്ത് അനാരോഗ്യകരമായ രീതിയില്‍ വിതരണം ചെയ്ത മില്‍മ പാല്‍ പിടിച്ചെടുത്ത് നശിപ്പിച്ചു, പിഴ ഈടാക്കി

നാദാപുരത്ത് അനാരോഗ്യകരമായ രീതിയില്‍ വിതരണം ചെയ്ത മില്‍മ പാല്‍ പിടിച്ചെടുത്ത് നശിപ്പിച്ചു, പിഴ ഈടാക്കി

നാദാപുരം: ഗ്രാമപഞ്ചായത്തില്‍ KL 18 K 3013 ഗുഡ്സ് ഓട്ടോറിക്ഷയില്‍ അനാരോഗ്യകരമായ രീതിയില്‍ വിതരണം ചെയ്ത 66 മില്‍മ പാക്കറ്റ് പാല്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. വിതരണക്കാരനായ കെ. ജാബിറില്‍ നിന്നും 1000 രൂപ പിഴ ഈടാക്കി. മില്‍മ പാല്‍ ചൂടുകാലത്ത് ഫ്രീസറില്ലാതെ സൂര്യപ്രകാശം ഏല്‍ക്കുന്ന രീതിയില്‍ തുറന്നിട്ട വാഹനത്തില്‍ കൊണ്ടുപോകുന്നത് അനാരോഗ്യകരവും അത് ഉപയോഗിക്കുന്ന ആളുകള്‍ക്ക് അസുഖം പിടിപെടാന്‍ സാധ്യത ഉള്ളതുമാണ്. മില്‍മ സംഭരണ കേന്ദ്രത്തില്‍ നിന്നും തുറസ്സായ ഗുഡ്സ് ഓട്ടോറിക്ഷയില്‍ കയറ്റി പാല്‍ വിതരണം ചെയ്യുന്നത് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ പെടുകയും വാഹനം പിടിച്ചെടുത്ത് 66 മില്‍മ പാക്കറ്റ് പാല്‍ നശിപ്പിക്കുകയും പിഴ വിതരണക്കാരനില്‍ ഈടാക്കി പഞ്ചായത്തില്‍ അടക്കുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, താലൂക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.കെ പ്രീജിത്ത്, എസ്. അര്‍ജുന്‍, ബിജു പ്രശാന്ത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *