ദര്‍ശനം ഗ്രന്ഥശാലയുടെ മാലിന്യമുക്തം നവകേരളം പദ്ധതി ആരംഭിച്ചു

ദര്‍ശനം ഗ്രന്ഥശാലയുടെ മാലിന്യമുക്തം നവകേരളം പദ്ധതി ആരംഭിച്ചു

സൊലൂഷന്‍സ് ടു പ്ലാസ്റ്റിക് പൊലൂഷന്‍ എന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിന വിഷയത്തിന്റെ ഭാഗമായി മാലിന്യമുക്തനവകേരള പദ്ധതിയുടെ സഹകരണത്തോടെ കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥാലയം കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബ് പരിസരത്തുനിന്ന് 43 ചാക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ പി സിദ്ധാര്‍ത്ഥന്‍ പ്ലാസ്റ്റിക് ശേഖരിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ദര്‍ശനം ചെയര്‍മാന്‍ കെ കുഞ്ഞാലി സഹീര്‍ അധ്യക്ഷത വഹിച്ചു. ടി കെ സുനില്‍കുമാര്‍ , പി ദീപേഷ് കുമാര്‍ , സതീശന്‍ കൊല്ലറയ്ക്കല്‍, എം എന്‍ രാജേശ്വരി , സുധ കളം കൊള്ളി, ശശി കലമഠത്തില്‍, എം കെ സജീവ് കുമാര്‍ , സി പി ദില്‍ഷാദ്, ശ്രീധരന്‍ കമ്മാവില്‍ , പി കെ ശാലിനി, പി ടി സന്തോഷ് കുമാര്‍ , പൊറ്റമ്മല്‍ ചന്ദ്രന്‍ , ഗോപി കൊടമോളി, എം കെ ശിവദാസ് എന്നിവര്‍ നേതൃത്വം നല്കി. ഇരിങ്ങാടന്‍ പള്ളി വാക്കേഴ്‌സ് അസോസിയേഷന്‍, വിവിധ സ്വയം സഹായ സംഘങ്ങളെ പ്രതിനിധീകരിച്ച് കാളാണ്ടിത്താഴം പുരുഷ സംഘം, ഭദ്രത, സൗഹൃദം, വിവിധ റസിഡന്‍സ് അസോസിയേഷനുകളായ സെന്‍ട്രല്‍ വിരുപ്പില്‍ , കനാല്‍ വ്യൂ, ഗ്രാമിക, പൂങ്കാവനം, പൊന്‍കതിര്‍, കാഴ്ച എന്നിവയുടെ പ്രതിനിധികളും ശ്രമദാനത്തില്‍ പങ്കാളികളായി.

ചണ ചാക്കില്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ‘മാലിന്യമുക്തനവകേരളം പദ്ധതി ‘ യുടെ ഭാഗമായി ഏറ്റെടുത്തു. 10 ദിവസം നീളുന്ന കര്‍മ്മ പദ്ധതിയില്‍ പരിസ്ഥിതി സൗഹൃദ ബദല്‍ ഉല്പന്നങ്ങളുടെ പ്രദര്‍ശനം, വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ , തുണിസഞ്ചി വിതരണം, ഫല – ഔഷധവൃക്ഷ തൈകള്‍ വച്ചു പിടിപ്പിക്കല്‍, മത്സര വിജയികള്‍ക്ക് സമ്മാനവിതരണം തുടങ്ങിയവ നടപ്പാക്കും. ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും ബാലവേദി മെന്റര്‍ പി ജസലുദീന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *