തീറ്റപ്പുല്ല് കൃഷിയില്‍ വിജയഗാഥയുമായി മസ്റ

തീറ്റപ്പുല്ല് കൃഷിയില്‍ വിജയഗാഥയുമായി മസ്റ

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റി മസ്റയിലെ തീറ്റപ്പുല്ല് കൃഷി വിജയഗാഥ രചിക്കുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മസ്റയില്‍ തീറ്റപ്പുല്ല് കൃഷി ആരംഭിച്ചത്. മസ്റയിലെ ഏഴ് ഏക്കര്‍ തെങ്ങിന്‍ തോപ്പില്‍ നിന്ന് ലഭിക്കുന്ന പുല്ലാണ് ഇവിടത്തെ ഫാമിലെ 30 പശുക്കള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. വൈകാതെ ഇവ പുറത്തേക്ക് വില്‍പ്പന നടത്താനും കഴിയുമെന്നാണ് നടത്തിപ്പുകാര്‍ പ്രതീക്ഷിക്കുന്നത്. 30 പശുക്കള്‍ക്കുമായി 1,200 കിലോയിലധികം പുല്ലാണ് ദിനംപ്രതി ഇവിടെ നിന്ന് അരിയുന്നത്. നേരത്തെ, മസറയിലെ പശുക്കള്‍ക്കായി പ്രതിമാസം 50,000 രൂപയുടെ തീറ്റപ്പുല്ല് ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോള്‍ ആവശ്യത്തിനപ്പുറമുള്ളത് വില്‍പ്പന നടത്താനുള്ള ഒരുക്കമാണ് നടക്കുന്നത്. അതേസമയം, 20,000 രൂപക്ക് താഴെ മാത്രമാണ് ഏഴ് ഏക്കര്‍ ഭൂമിയിലെ തീറ്റപ്പുല്ല് കൃഷിക്ക് ചിലവ് വരുന്നത് എന്നതും എടുത്തു പറയേണ്ടത് ആണ്.

സി.ഒ.ത്രി ഇനത്തില്‍ പെടുന്ന തീറ്റപ്പുല്ലാണ് മസ്റയില്‍ വളര്‍ത്തുന്നത്. 30-40 ദിവസംകൊണ്ട് ഉപയോഗപ്രദമാകുന്ന പുല്ലിന് വളമായി വേണ്ട സ്ലെറി ഇവിടെ നിന്ന് തന്നെയാണ് ഉല്‍പാദിപ്പിക്കുന്നത്. മഴയില്ലാത്ത സമയത്ത് ആവശ്യമായ വെള്ളവും സ്ലെറിയും ചെടികളിലേക്ക് എത്തിക്കാനായി പ്രത്യേക ടാങ്കും സേചന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുവഴി നല്ല പാല്‍ ഉല്‍പാദിപ്പിക്കാനും കഴിയുന്നതായാണ് മസ്റ ജോയിന്‍ ഡയരക്ടര്‍ സൈദ് മുഹമ്മദ് പറയുന്നത്. അതോടൊപ്പം പുല്ല് നട്ടുവളര്‍ത്തിയ തെങ്ങിന്‍ തോപ്പില്‍ നിന്ന് കൂടുതല്‍ തേങ്ങ വിളവെടുക്കാന്‍ കഴിയുന്നതായും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഈ തേങ്ങ ഉപയോഗിച്ച് ആട്ടിയെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലെത്തിക്കാനും നീക്കം നടക്കുന്നുണ്ട്. നിലവില്‍ 20,000 ലിറ്ററിലധികം വെളിച്ചെണ്ണ പ്രതിമാസം ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *