മാഹി : കേരള സര്‍ക്കാറിന്റെ അഴിമതിക്കും കൊള്ളയ്ക്കുമെതിരെ എ ഐ ക്യാമറകള്‍ക്കു സമീപം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധ സായാഹ്നത്തിന്റെ ഭാഗമായി ന്യൂമാഹിയിലും കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണയും റാലിയും നടത്തി. കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം വി.രാധാകൃഷണന്‍ മാസ്റ്റര്‍ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. വി.സി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.പ്രേമന്‍, പവിത്രന്‍ മാസ്റ്റര്‍, കെ.ശശിധരന്‍ മാസ്റ്റര്‍, അഡ്വ.സി.ജി.അരുണ്‍, സി.പി.പ്രസീല്‍ ബാബു, സന്ദീപ് കോടിയേരി, എം.ഉദയന്‍, ടി.പി.വസന്ത, വി.ദിവാകരന്‍ എന്നിവര്‍ മാസ്റ്റര്‍ സംസാരിച്ചു