തലശ്ശേരി: ഗ്രാമീണ ചാരുത തുളുമ്പുന്ന പുറംകാഴ്ചകളേക്കാള്‍ മനോഹരമാണ് കരിയാട് നമ്പ്യാര്‍സ് സ്‌കൂളിലെ അകം കാഴ്ചകള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ പരിഛേദമാണ് ഈ വിദ്യാലയത്തിലെ ക്ലാസ്സ് മുറികളിലെ ഹരിത കാഴ്ചകള്‍. പൂച്ചട്ടികളില്‍, മുളന്തണ്ടുകളില്‍, തറയിലും, ചുമരുകളിലുമെല്ലാം പൂച്ചെടികളും, പച്ചപടര്‍പ്പുകളും കലാപരമായി ഒതുക്കി വെച്ചിരിക്കുന്നു. കണ്ണിനും കരളിനും കുളിരേകുന്ന കാഴ്ചകളുടെ പാശ്ചാത്തലത്തില്‍ ഇരുന്ന് പഠിക്കാന്‍ സുഖമൊന്ന് വേറെയാണ്. വര്‍ണ്ണ പുഷ്പങ്ങളും, കരകൗശല വസ്തുക്കളും, ഹരിതകാന്തിയും, വല്ലാത്തൊരു ശാന്തതയുമെല്ലാം ക്ലാസ്സ് മുറികളെ ശാന്തിനികേതന്റെ അനുഭൂതി തലത്തിലെത്തിക്കുന്നു.
കേരളത്തിലെ ആദ്യ ഗ്രീന്‍ ക്ലാസ്സ്റൂം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണിപ്പോള്‍. കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷവും ആറു മാസവും മുമ്പാണ്കരിയാട് നമ്പ്യാര്‍ സ് സ്‌കൂളില്‍ ഗ്രീന്‍ ക്ലാസ്സ്റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.
ഏതൊരു പുതിയ ചിന്ത വരുമ്പോഴും ഉണ്ടാകാവുന്ന പലതരം അഭിപ്രായ പ്രകടനങ്ങളില്‍ പെട്ട് വീണുപോവാതെ, ഈ യാത്ര തുടങ്ങിയിട്ട് ഇത്രയുമായി. ഇത് ആരോടുംഉള്ളവെല്ലുവിളിയല്ല മറിച്ച് ഇതുപോലുള്ള ആശയങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഒരു പ്രചോദനംകൂടിയാണ്. പലകോളേജുകളും, സ്‌കൂളുകളും, മറ്റ് സ്ഥാപനങ്ങളും ഈ പദ്ധതി ഏറ്റെടുത്തതിലും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സമീപിച്ചതിലും സ്‌കൂള്‍ അധികൃതര്‍ ഏറെ സംതൃപ്തരാണ്.