എരുമപ്പെട്ടി : കാഴ്ചയില്ലാതിരുന്നിട്ടു പോലും അകകണ്ണിന്റെ വെളിച്ചത്തില്‍ ഗാനങ്ങള്‍ രചിക്കുമ്പോഴും നാരായണന്‍ സിനിധു , കുഞ്ചു വത്സല ദമ്പതികളുടെ ഇരുള്‍ നിറഞ്ഞ കണ്ണുകള്‍ നനയുക പതിവായിരുന്നു. ലോട്ടറി കച്ചവടം ചെയ്തു ജീവിച്ചു വാടക വീടുകളില്‍ നിന്നും വാടക വീടുകളിലേക്ക് ജീവിതം പറിച്ചു നടുമ്പോഴൊക്കെ പ്രാര്‍ത്ഥനകളില്‍ ആയിരുന്നു. ഈ കാഴ്ചയറ്റ കുടുംബങ്ങള്‍ക്ക് എന്നാണ് സ്വന്തമായി തല ചായ്ക്കാന്‍ ഒരിടം ലഭിക്കുക മുട്ടാത്ത വാതിലുകളില്ല ഒടുവിലാണ് ദൈവദൂദതല്‍ കനിഞ്ഞിറങ്ങിയ പോലെ വടക്കാഞ്ചേരി സ്വദേശി മേപ്പുറത്ത് സിബി പിലിപ്പിന്റെ വരവ്. കുണ്ടന്നുരില്‍ 5 സെന്റ് സ്ഥലം വീട് വെക്കാനായി ഇരുവര്‍ക്കും സൗജന്യമായി വാഗ്ദാനം നല്‍കിയത്.
കാഴ്ച വൈകല്യത്തെ അതിജീവിച്ച് റോഡരികിലും മറ്റും ഗാനമേളകള്‍ അവതരിപ്പിച്ച് ജീവിതം മുന്നോട്ട് നയിച്ചിരുന്നവരും കാഴ്ച വൈകല്യം സംഭവിച്ചവരും ഭിന്ന ശേഷിക്കാരുമായവരെ സംരക്ഷിച്ചു പോരുന്ന വിഭിന്ന വൈഭവ വികസന വേദിയുടെ ഭാരവാഹികളായ കണ്ണുകള്‍ കാണാത്ത ലൈലയും ഷാജിയും ചേര്‍ന്ന് ഫാദര്‍ ഡേവിസ് ചിറമ്മലച്ചനു നല്‍കിയ അപേക്ഷയിലാണ് രണ്ട് കുടുംബക്കള്‍ക്കുമായി 5 സെന്റ് സ്ഥലം സൗജന്യമായി അദ്ദേഹം രജിസ്റ്റര്‍ ചെയ്തു നല്‍കിയത്. തുടര്‍ന്ന് ഇവര്‍ക്കായി 500 സ്‌ക്വയര്‍ ഫീറ്റ് വീടും നിര്‍മ്മിച്ചു നല്‍കാന്‍ എരുമപ്പെട്ടി പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇന്ന് നടന്ന തറക്കല്ലിടല്‍ കര്‍മ്മം സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം നിര്‍വ്വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ എം.എ. കമറുദ്ദീന്‍, ഷിജു കോട്ടോല്‍, കൃഷ്ണദാസ് തമ്പാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വീടിനോട് ചേര്‍ന്ന് ഭിന്നശേഷി ക്കാര്‍ക്കായി ലൈല ഷാജി നിര്‍മ്മിക്കുന്ന വീടിന്റെ പൂര്‍ത്തീകരണത്തിനായി അകകണ്ണിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കനിവുള്ളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണവര്‍.