എം.എസ്.എസ് കോടമ്പുഴ യൂണിറ്റ് വിദ്യാര്‍ഥികളെ ആദരിക്കലും മോട്ടിവേഷനും സംഘടിപ്പിച്ചു

എം.എസ്.എസ് കോടമ്പുഴ യൂണിറ്റ് വിദ്യാര്‍ഥികളെ ആദരിക്കലും മോട്ടിവേഷനും സംഘടിപ്പിച്ചു

കോടമ്പുഴ: എം.എസ്.എസ് യൂണിറ്റ് കോടമ്പുഴ യത്തീംഖാന ഓഡിറ്റോറിയത്തില്‍ മഹല്ലിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ വിജയം വരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ആദരിച്ചു. ഒപ്പം ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജുക്കേഷന്‍ ആന്‍ഡ് സിജിയുടെ ട്രെയിനറും & ഫാക്കല്‍റ്റിയുമായമായ എം.ടി. ഫരീദ ക്ലാസ് എടുത്തു.
ഫാറൂഖ് കോളേജ് റിട്ടയേര്‍ഡ് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡും പ്രൊഫസറുമായ ഡോക്ടര്‍ മുഹമ്മദലി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. യൂണിറ്റ് എം.എസ്.എസ് എജുക്കേഷണല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വി.എം ഷെരീഫ്, എം.എസ്.എസ് പ്രവാസി വിംഗ് ചെയര്‍മാന്‍ അയ്യൂബ് കല്ലട, യൂണിറ്റ് ജനറല്‍ സെക്രട്ടറി ജലീല്‍ പാണിക്കര, ഷാഡോ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.എം ബഷീര്‍, സെക്രട്ടറി മജീദ് അമ്പലക്കണ്ടി, എന്‍.പി. സവാദ്, അക്ബര്‍ കെ.കെ, വൈസ് പ്രസിഡണ്ട് കെ.എം മുഹമ്മദലി സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *