മാഹി: ഗവ.ഹോസ്പിറ്റല്‍ പരിസരത്ത് മാഹി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പരിസര ശുചീകരണവും വൃക്ഷതൈകള്‍നടുകയും ചെയ്തു. ആരോഗ്യ വകുപ്പ് ഡെ.ഡയറക്ടരുടെ ചുമതലയുള്ള ഡോ. സൈബുന്നിസ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി.എച്ച് സെന്റര്‍ പ്രസിഡന്റ് എ.വി യൂസഫ്, സി.എച്ച് വസന്ത (സീനിയര്‍ നഴ്‌സ് ഓഫീസര്‍ ), എസ്.കെ സുധ (നഴ്‌സിംഗ് ഓഫീസര്‍ ), ജിഷ തോമസ് (നഴ്‌സിംഗ് ഓഫീസര്‍ ), കെ.കെ ഷൈജ (നഴ്‌സിംഗ് ഓര്‍ഡേര്‍ളി ), എ.വി അന്‍സാര്‍, റസ്മില്‍, റംസാന്‍, സക്കീര്‍, നംഷീര്‍, ഉബൈസ്, സഫ്വാന്‍, അബ്ഷര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സി എച്ച് സെന്റര്‍ വളന്റിയര്‍ വിങ്ങ് പ്രസിഡന്റ് അജ്മല്‍ നിയാദ് പരിസര ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.