കോഴിക്കോട്: കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് കേരള 13 -ാം മത് സംസ്ഥാന സമ്മേളനത്തില്‍ ഉപഭോക്തൃ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള സ്‌നേഹാദരവ് മുന്‍മന്ത്രി ജി. സുധാകരനില്‍ നിന്നും ജില്ലാ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍ സക്കറിയ പള്ളിക്കണ്ടി ഏറ്റുവാങ്ങി. സംസ്ഥാന ചെയര്‍മാന്‍ ജി. വിജയകുമാരന്‍ നായര്‍ അധ്യക്ഷനായി. ഡോ: എം.പി അബ്ദുസ്സമദ് സമദാനി എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി ജി സുധാകരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി. അബ്ദുല്‍ മജീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സഖറിയാസ് എന്‍ സേവ്യര്‍, ട്രഷറര്‍ എന്‍. ഗോപാലകൃഷ്ണന്‍, അമ്പലപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.