കോഴിക്കോട്: ജനാധിപത്യത്തെ അരുംകൊല ചെയ്യുന്ന വോട്ടിംഗ് യന്ത്രം പിന്‍വലിക്കണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍ ആവശ്യപ്പെട്ടു. വോട്ടിംഗിന് ബാലറ്റ് പേപ്പര്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ നസീര്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ കോഴിക്കോട്ടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിംഗ് യന്ത്രം ഏര്‍പ്പെടുത്തിയ അമേരിക്ക, ഇറ്റലി, നെതര്‍ലാന്റ് അടക്കമുള്ള രാജ്യങ്ങള്‍ ബാലറ്റ്‌സിസ്റ്റത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. വോട്ടിംഗ് യന്ത്രത്തെ തുടക്കത്തില്‍ എതിര്‍ത്ത ബി.ജെ.പി , 2014 ന് ശേഷം തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തെ പിന്തുണക്കുന്നതില്‍ ദുരൂഹതയുണ്ട്. സാധാരണകാര്‍ക്ക് അപ്രാപ്യമായതും , ടെക്‌നോക്രാറ്റുകള്‍ക്ക് മനസിലാവുന്നതുമായ വോട്ടിംഗ് യന്ത്രത്തെ കുറിച്ച് ആ മേഖലയിലുള്ളവര്‍ തന്നെ ആക്ഷേപമുന്നയിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സത്യസന്ധവും സുതാര്യവുമാവാന്‍ ബാലറ്റ് പേപ്പര്‍ സിസ്റ്റം തിരിച്ചു കൊണ്ടുവരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി നിസാര്‍, തൃശ്ശൂര്‍ നസീര്‍ എന്നിവര്‍ സംസാരിച്ചു.