201 കുട്ടികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ നല്‍കി ദയ ചാരിറ്റബിള്‍ ട്രസ്റ്റ്

201 കുട്ടികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ നല്‍കി ദയ ചാരിറ്റബിള്‍ ട്രസ്റ്റ്

കുറ്റിക്കാട്ടൂര്‍: വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉപഹാരം. വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന 201 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു . വെള്ളിപറമ്പ് ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പതിനാലാമത് പഠനോപകരണ കിറ്റ് വിതരണമാണ് കുറ്റിക്കാട്ടൂരില്‍ നടന്നത് . ചടങ്ങ് റിട്ട.ജഡ്ജ് കൃഷ്ണന്‍ കുട്ടി പയിമ്പ്ര ഉദ്ഘാടനം ചെയ്തു. പോലിസ് സേനയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രശസ്ത മോട്ടിവേറ്റര്‍ കോഴിക്കോട് സിറ്റി അസി.സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്ള മാങ്ങാട്ട് , കേരള മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് നേടിയ ബഷീര്‍ കൊടിയത്തൂര്‍ എന്നിവരെ ആദരിച്ചു.

ചടങ്ങില്‍ വിവാഹ ധനസഹായം , ഭിന്നശേഷി രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം എന്നിവ വിതരണം ചെയ്തു. ‘തിരിച്ചറിയേണ്ട യുവത’ എന്ന വിഷയത്തില്‍ പ്രശസ്ത മോട്ടിവേറ്റര്‍ അബ്ദുള്ള മാങ്ങാട്ട് ക്ലാസെടുത്തു. ട്രഷറര്‍ കെ.ബഷീര്‍ സ്വാഗതം പറഞ്ഞു. മാനേജിംഗ് ട്രസ്റ്റി മൊയ്തീന്‍കോയ വി.പി അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ തുഷാര , എസ്.എച്ച്.ആര്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുജീബ് റഹ്‌മാന്‍ വയനാട് ,രാംദാസ് വേങ്ങേരി സംസാരിച്ചു .തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി . കോഴിക്കോട് കടപ്പുറത്ത് നടന്ന പഠനോപകരണ വിതരണത്തിന് മാനേജിംഗ് ട്രസ്റ്റി മോയ്തീന്‍ കോയ വി.പി , ട്രഷറര്‍ കെ. ബഷീര്‍ , റഹീദ.ടി, ഹസീന കെ.പി, സക്കീര്‍.കെ, വാഹിദ്.എം, ,കുഞ്ഞാമിന.എ, ഷെറീന കക്കോടി ,സൈഫുന്നീസ.ടി എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *