ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ ഉദ്ഘാടനം ചെയ്തു. അതിനൂതമായ സാങ്കേതിവിദ്യയോട് കൂടി പുതുതായി ആരംഭിച്ച ക്രിട്ടിക്കല്‍ കെയറിന്റെ ഉദ്ഘാടനം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ചെയര്മാന് ഗോകുലം ഗോപാലന് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് ഡോ. കെ.കെ മനോജന്, ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. കിരണ്‍ രാജഗോപാല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലളിത കൈലാസ്, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. രാജമ്മ, ഫാര്‍മസി അഡ്മിനിസ്ട്രേറ്റര്‍ രമണി പീതാംബരന്, മെഡിസിന് യൂണിറ്റ് ചീഫ് ഡോക്ടര്‍ സുമേഷ്, നഴ്സിംഗ് സൂപ്രണ്ട്മാരായ ശാന്ത നായര്‍, പുഷ്പ വേണുഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായി.