കോഴിക്കോട്: ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ്‌ലൈന്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്‌സിന്റെ 72ാം ബാച്ചിലേക്ക് വനിതകളില്‍ നിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു. 10ാം ക്ലാസ് മുതല്‍ ഡിഗ്രി വരെ യോഗ്യതയുള്ളവര്‍ക്ക് ചേരാവുന്ന നാല് കോഴ്‌സുകളുണ്ട്. സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി എജ്യുക്കേഷന്‍ (1 വര്‍ഷം, യോഗ്യത-10), ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി എജ്യുക്കേഷന്‍ (1 വര്‍ഷം, യോഗ്യത-പ്ലസ്ടു), പോസ്റ്റ് ഗ്രാജു്യുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി എജ്യുക്കേഷന്‍ (1 വര്‍ഷം, യോഗ്യത- ഏതെങ്കിലും ഡിഗ്രി), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി എജ്യുക്കേഷന്‍(1 വര്‍ഷം, യോഗ്യത-ടി.ടി.സി/ പി.പി.ടി.ടി.സി) എന്നിവയാണ് കോഴ്‌സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7356607191, 8129188556 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ https//ncdconline.org എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. വാര്‍ത്താസമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഷീബ പി.കെ, റഹ്‌മത്ത് കുമ്പലത്ത് എന്നിവര്‍ സംബന്ധിച്ചു.