നീണ്ട 40 വര്‍ഷത്തെ ട്രാവല്‍ രംഗത്തെ അനുഭവ സമ്പത്തുമായാണ് അബ്ദുള്‍ കരീം അറയ്ക്കല്‍ ജെറ്റ്സ്റ്റ് ട്രാവല്‍ കമ്പനി ആരംഭിക്കുന്നത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം 15ന് കോഴിക്കോട് പുതിയബസ് സ്റ്റാന്റിന് മുമ്പിലുള്ള ആര്‍.പി മാളില്‍ നടന്നു. ആര്‍.പി മാളിന്റെ സെക്കന്റ് ഫ്‌ളോറിലാണ് സൗകര്യപ്രദമായ ജെറ്റ്സ്റ്റിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സ്വയം ഒരു സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പ് അബ്ദുള്‍ കരീമിന് 40 വര്‍ഷത്തെ അനുഭവ സമ്പത്ത് ട്രാവല്‍സിലുണ്ട്. ആ അനുഭവ സമ്പത്ത് തന്നെയാണ് ജെറ്റ്സ്റ്റ് ആരംഭിക്കാന്‍ അദ്ദേഹത്തിന് കരുത്തായതും.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അചഞ്ചലമായ വിശ്വാസം, ഏറ്റവും കുറഞ്ഞ ചിലവില്‍, ഏറ്റവും മികച്ച നിലയില്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന നയമാണ് ജെറ്റ്സ്റ്റ് ഉദ്ദേശിക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടി യാത്ര പ്രേമികള്‍ക്കായി അവരുടെ താല്‍പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ജെറ്റ്സ്റ്റിന്റെ ഹോളീഡേ പാക്കേജുകള്‍ശ്രദ്ധേയമാണ്. യൂറോപ്പ് , യു.എസ്.എ , സിങ്കപ്പൂര്‍ , മലേഷ്യ , ബാലി , തായ്ലന്‍ഡ് , വിയറ്റ്‌നാം, കംബോഡിയ , തുര്‍ക്കി , അസര്‍ബൈജാന്‍, സൗദി അറേബ്യ, ആഫ്രിക്ക തുടങ്ങിയ പാക്കേജുകള്‍ലഭ്യമാണ്. ഇന്റര്‍നാഷണല്‍ ആന്റ് ഡൊമസ്റ്റിക് ഹോളീഡേ ടൂര്‍ പാക്കേജുകള്‍ക്ക് പുറമെ വിദ്യാര്‍ഥികള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, സ്റ്റുഡന്റ്‌സ് സ്റ്റഡി ടൂര്‍ , സാഹസികത നിറഞ്ഞ അഡ്വഞ്ചര്‍ ടൂര്‍, സ്ത്രീകള്‍ക്ക് മാത്രമായ് വുമണ്‍ എക്‌സിക്യൂട്ടീവ് ടൂര്‍ എന്നിവയും ജെറ്റ്സ്റ്റില്‍ലഭ്യമാണ്. ഖുര്‍ആനില്‍ വിവരിച്ച ചരിത്ര പ്രധാനമായ സ്ഥലങ്ങളെ കൂട്ടിയിണക്കി കൊണ്ടുള്ള ഹോളിലാന്‍ഡ് പാക്കേജുകള്‍ വളരെശ്രദ്ധേയമാണ്. ഈജിപ്ത് , ഇസ്രായേല്‍ , പാലസ്തീന്‍ , ജോര്‍ദാന്‍ , ഇറാക്ക് , തുര്‍ക്കി , അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളെയാണ് ഹോളിലാന്‍ഡ് പാക്കേജുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
1982ലാണ് അബ്ദുള്‍ കരീം തുര്‍ക്കി എയര്‍ലൈന്‍സിന്റെ റിയാദ് ഓഫിസില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2000 വരെ അവിടെ തുടര്‍ന്നു. 2001 മുതല്‍ 2004 വരെ കുവൈത്ത് എയല്‍വൈസിന്റെ കൊച്ചി ഓഫിസായിരുന്നു തട്ടകം. അവിടെ പ്രഥമ ഓപറേഷന്‍ ഡിസ്ട്രിക്ട് മാനേജറായിട്ടായിരുന്നു സേവനമനുഷ്ഠിച്ചത്.
2004ലാണ് ക്രിയേറ്റീവ് ടൂര്‍സ് ആന്റ് ട്രാവല്‍സില്‍ ജോയിന്‍ ചെയ്യുന്നത്. നീണ്ട 16 വര്‍ഷം കോഴിക്കോട്ടെ ക്രിയേറ്റീവിന്റെ ഓഫിസില്‍ സീനിയര്‍ മാനേജറായി തുടര്‍ന്നു. 2021ല്‍ ട്രാവല്‍ രംഗത്തെ വേള്‍ഡ് വൈഡ് പോര്‍ട്ടല്‍ കമ്പനിയായ ദസ്‌വൂവില്‍ എത്തുകയും അവിടെ വൈസ് പ്രസിഡന്റായി ഒന്നര വര്‍ഷം പ്രവര്‍ത്തിക്കുകയും ചെയ്തു. ഹൈലൈറ്റ് മാളിലായിരുന്നു ദസ്‌വൂവിന്റെ ഓഫിസ്. കൊവിഡിന് ശേഷമാണ് സ്വന്തം സംരംഭത്തെക്കുറിച്ച് ആലോചിക്കുന്നത്. ദസ്‌വൂവില്‍ നിന്നിറങ്ങിയതിന് ശേഷമാണ് ജെറ്റ്‌സ്റ്റിലേക്ക് കടന്നത്. നാല് പതിറ്റാണ്ട് കൊണ്ട് അബ്ദുള്‍ കരീം അറയ്ക്കല്‍ നേടിയെടുത്തത് ട്രാവല്‍ മേഖലയെ കുറിച്ചുള്ള സമഗ്രമായ അറിവുകളാണ്. ട്രാവല്‍ മേഖല നല്‍കിയ അനുഭവ സമ്പത്തും കൂടിയാകുമ്പോള്‍ ജെറ്റ്‌സ്റ്റില്‍ നിന്ന് ഏറ്റവും മികച്ച സര്‍വീസ് ട്രാവല്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുമെന്നതില്‍ രണ്ട് പക്ഷമില്ല.
വേള്‍ഡ് വൈഡ് ഹോളിഡേയ്സ്, ഫാമിലി, ഗ്രൂപ്പ് പാക്കേജ്, ഉംറ സര്‍വീസ്, സിയാറത്ത് ടൂറുകള്‍ ഡൊമസ്റ്റിക് / ഇന്റര്‍നാഷണല്‍ ടിക്കറ്റിംഗ്, വിസ അസിസ്റ്റന്‍സ് എന്നിവയാണ് നിലവില്‍ ജെറ്റ്സ്റ്റിനിലൂടെ ലഭിക്കുക. ഭാവിയില്‍ വിസ റിക്രൂട്ട്മെന്റ്, സ്റ്റഡി അബ്രോഡ് എന്നീ സേവനങ്ങളും ലഭ്യമാകും. സ്റ്റഡി അബ്രോഡിന് വിദേശ യൂണിവേഴ്സിറ്റികളുമായി എഗ്രിമെന്റിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. മികച്ച പാക്കേജുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കുകയും വിശ്വസ്ഥമായ രീതിയില്‍ ട്രാവല്‍ റിലേറ്റഡായ സര്‍വീസുകള്‍ ജനങ്ങള്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യെന്ന് അബ്ദുള്‍ കരീം കൂട്ടിച്ചേര്‍ത്തു.
സേവനരംഗത്ത് എന്നും നൂതന സാങ്കേതിക വിദ്യ ഉപയോഗ്യമാക്കിയ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന പുതിയ സംരംഭമാണ് ജെറ്റ്സ്റ്റ്. യു.കെ, കാനഡ, യു.എസ്.എ, ഓസ്‌ട്രേലിയ, ജര്‍മനി, യൂറോപ്പ് രാജ്യങ്ങളിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളില്‍ മെഡിക്കല്‍ സയന്‍സ്, മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എന്‍ജിനീയറിംഗ്, സോഷ്യല്‍ സയന്‍സ് മുതലായ വിഷയങ്ങളില്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് മുതല്‍ സ്‌കോളര്‍ഷിപ്പ് അസിസ്റ്റന്‍സ്, എജ്യുക്കേഷന്‍ ലോണ്‍, ഗൈഡന്‍സ്, വിസ പ്രോസസ്സിംഗ്, ട്രാവല്‍ ഡോക്യുമെന്റേഷന്‍, ടിക്കറ്റിങ് തുടങ്ങി എല്ലാ സേവനങ്ങളും ഒരു കുടക്കഴില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: JETZT HOSPITALITY PVT LTD- ph: 9633577701/03/05
EMAIL: [email protected]