പൂനൂര്: മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ സമ്മര്‍ സ്കൂളില്‍ ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന സമ്മര്‍ സ്കൂളില്‍ മദീനത്തുന്നൂര്‍ വിദ്യാര്‍ഥികളായ അന്‍ഷിഫ് അലി, ജാഫര്‍ അലി എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നായി പതിനഞ്ചോളം വിദ്യാര്‍ഥികളാണ് സമ്മര്‍ സ്കൂളില്‍ യോഗ്യത നേടിയിട്ടുള്ളത്. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സിനെ അടിസ്ഥാനമാക്കി മണിപ്പാല്‍ കോളേജില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ വിവിധ യൂണിവേഴ്സിറ്റികളിലെ പ്രൊഫസര്‍മാരുടെ നേതൃത്വത്തില്‍ വര്‍ക്ക് ഷോപ്പുകള്‍, റിസര്‍ച് ഓറിയെന്റേഷന്‍, ക്യാമ്പസ് ടൂര്‍, ഗാലറി വിസിറ്റ്, നാച്ചുറല്‍ വാക്ക് തുടങ്ങിയവ നടക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ ഇംഗ്ലീഷ് ബിരുദധാരികളായ ഇവര്‍ നിലവില്‍ ജാമിഅ മദീനതുന്നൂറില്‍ ബാച്ച്ലര് ഇന്‍ ഇസ്ലാമിക് റിവില്ഡ് നോളജ് അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്. മലപ്പുറം തൃപ്പനച്ചി അലി-എക്കാടന്‍ ആയിഷ ദമ്പതികളുടെ മകനാണ് അന്‍ഷിഫ് അലി, രായര്കണ്ടി അബൂബക്കര്‍ മുസ്ലിയാര് – ആയിഷ ദാമ്പതികളുടെ മകനാണ് ജാഫര്‍ അലി. വിദ്യാര്‍ഥികളെ ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ ഡോ. എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും പ്രത്യേകം അഭിനന്ദിച്ചു.