തിരുവനന്തപുരം : സിനിമാ സംവിധായകന്‍ രാജസേനന്‍ ബി.ജെ.പി വിട്ട് സിപിഎമ്മിലേക്ക് പ്രവേശിക്കാനൊരുന്നു. തിരുവനന്തപുരത്തെ എ.കെ.ജി സെന്ററില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി അദ്ദേഹം ഇന്ന് ചര്‍ച്ച നടത്തി. ഇന്ന് തന്നെ സി.പി.എം പ്രവേശനമുണ്ടാകും.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയടക്കമായിരുന്ന രാജസേനന്‍, ബി.ജെ.പി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് പാര്‍ട്ടി വിടുന്നത്. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവുമൊടുവില്‍ സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്നും രാജസേനന്‍ പറഞ്ഞു.
കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സി.പി.എമ്മാണ്. ബി.ജെ.പിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്, അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനന്‍ അറിയിച്ചു.