പ്രധാനമന്ത്രി ഒഡീഷയിലേക്ക്

പ്രധാനമന്ത്രി ഒഡീഷയിലേക്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ ദുരന്തം നടന്ന ബാലസോര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. ട്രെയിന്‍ ദുരന്തം നടന്ന ബാലസോറും പിന്നാലെ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളും അദ്ദേഹം സന്ദര്‍ശിക്കും. കൂടാതെ അപകടം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിക്കും.

ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288  ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ  യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *