പുരാതന കാലത്ത് കേരളം ശുചിത്വത്തിലും സഹവര്‍ത്തിത്വത്തിലും മുന്‍പന്തിയാലായിരുന്നു : എല്‍.എസ്.ജി.ഡി ജോയന്റ് ഡയരക്ടര്‍ പി.ടി. പ്രസാദ്

പുരാതന കാലത്ത് കേരളം ശുചിത്വത്തിലും സഹവര്‍ത്തിത്വത്തിലും മുന്‍പന്തിയാലായിരുന്നു : എല്‍.എസ്.ജി.ഡി ജോയന്റ് ഡയരക്ടര്‍ പി.ടി. പ്രസാദ്

പുരാതന കാലത്ത് കേരളം ശുചിത്വത്തിലും സഹവര്‍ത്തിത്വത്തിലും മുന്‍പന്തിയാലായിരുന്നുവെന്നും, ശുചിത്വത്തിലെ നേതൃത്വപരമായ പങ്ക് കേരളം സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാനമായി മാറുന്നതോടെ തിരിച്ച് പിടിക്കാന്‍ സാധിക്കണമെന്നും, മഴക്കാല പൂര്‍വ്വ ശുചിത്വ പ്രവര്‍ത്തനം മൂലം ഇത് കൈവരിക്കാനായുള്ള പ്രാഥമിക പ്രവര്‍ത്തനമാണ് ഇതെന്നും എല്‍.എസ്.ജി.ഡി. ജോയന്റ് ഡയരക്ടര്‍ പി.ടി. പ്രസാദ് പറഞ്ഞു. കേരള നദീസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കണ്ടി കടപ്പുറം ശൂചീകരിക്കുന്ന പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ് -ലേയും ഗവ.എച്ച്.എസ്. ആഴ്ചവട്ടം -ത്തിലേയും എന്‍.എസ്.എസ് വളണ്ടിയാര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെകട്ടറി ടി.വി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ മണലില്‍ മോഹനന്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. പി.എ. ആസാദ്, കേരള നദീസംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷ പി.കെ.രമാദേവി, സി.പി. അബ്ദു റഹിമാന്‍, പി.കെ.ശശീധരന്‍, മഠത്തില്‍ അബ്ദുള്‍ അസീസ്, പി.ടി.മുഹമ്മദ് കോയ, സഖറിയ പള്ളിക്കണ്ടി, സുബീഷ് ഇല്ലത്ത്, സി. റമീഷ തുടങ്ങിയവര്‍ സംസാരിച്ചു. ശബരി മുണ്ടക്കല്‍, കെ.പി.അബ്ദുള്‍ ലത്തീഫ്, ശ്രീധരന്‍ എലത്തൂര്‍, കെ. ഉഷാദേവി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *