നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ലോക പരിസ്ഥിതി ദിനത്തില്‍ പതിനെട്ടാം വാര്‍ഡിലെ വാണിയൂര്‍ വയലില്‍ വച്ച് ഹരിത സഭ നടത്തുന്നതിന് തീരുമാനിച്ചു .ഹരിതസഭയുടെ ഭാഗമായി പൊതുപ്രവര്‍ത്തകര്‍ , ഉദ്യോഗസ്ഥര്‍ , സന്നദ്ധപ്രവര്‍ത്തകര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങുന്ന 15 അംഗ ജനകീയ ഹരിത ഓഡിറ്റ് ടീമിന് പഞ്ചായത്തില്‍ വെച്ച് പരിശീലനം നല്‍കി. മാലിന്യനിര്‍മാര്‍ജനത്തിന് പഞ്ചായത്ത് സ്വീകരിച്ച നടപടിക്രമങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ , ഹരിത സേന പ്രവര്‍ത്തനം, വാര്‍ഡുകളില്‍ നടത്തുന്ന ശുചിത്വം-മാലിന്യ പ്രവര്‍ത്തനം ,ഹരിത ചട്ടം , പൊതു സ്ഥലത്തെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ഓഡിറ്റ് ടീം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ്.
ഹരിത സഭയിലെ പ്രവര്‍ത്തനങ്ങളും റെക്കോര്‍ഡുകളും പരിശോധിച്ച് പ്രത്യേക റിപ്പോര്‍ട്ട് പഞ്ചായത്ത് തയ്യാറാക്കുകയും ഹ്രസ്വകാല നടപടികള്‍, ദീര്‍ഘകാല നടപടികള്‍ എന്നിവ ഉള്‍പ്പെടെ വിശദമായ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യുന്നതാണ്. പരിശീലന പരിപാടി പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് ക്ലാസ് എടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, എം.സി സുബൈര്‍ , അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ, എ.കെ ഹരിദാസ് മാസ്റ്റര്‍, ടി.രവീന്ദ്രന്‍ മാസ്റ്റര്‍, കെ.എം ജീത്ത, ശിവകുമാരി, അജയകുമാര്‍, കെ.എം സക്കറിയ എന്നിവര്‍ സംസാരിച്ചു