കോഴിക്കോട്: ധാര്‍മിക വിദ്യാഭ്യാസം സാമൂഹിക സുസ്ഥിരതയ്ക്ക് അനിവാര്യമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയും ജാമിഅ മദീനതുന്നൂര്‍ ചെയര്‍മാനുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലത്തിന്റെ അധ്യക്ഷതയില്‍ നടന്ന ജാമിഅ മദീനതുന്നൂര്‍ പഠനാരഭം അല്‍ഫാതിഹക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം മദീനതുന്നൂറിന്റെ വിവിധ ക്യാമ്പസുകളില്‍ ഫൗണ്ടേഷന്‍ കോഴ്സുകളിലേക്ക് അഡ്മിഷനെടുത്തവരുടെ ക്ലാസാരംഭവും മാസ്റ്റേഴ്സ് വിദ്യാര്‍ഥികള്‍ക്കുള്ള സ്വഹീഹുല്‍ ബുഖാരി ദര്‍സും ഉസ്താദ് നിര്‍വഹിച്ചു. മദീനതുന്നൂറിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതികളും നയങ്ങളും പ്രതിപാദിച്ച് ഫൗണ്ടര്‍ ഡോ.എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി റെക്ടര്‍ ടോക്ക് നിര്‍വഹിച്ചു. ജാമിഅ മദീനതുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി സ്വാഗതവും അഡ്മിനിസ്‌ടേറ്റര്‍ ജലാല്‍ നൂറാനി നന്ദിയും പറഞ്ഞു. വിവിധ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകളെ ചടങ്ങില്‍ അനുമോദിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തളീക്കര, ഹുസൈന്‍ ഫൈസി കൊടുവള്ളി, മുഹ് യിദ്ധീന്‍ ബാഖവി, അലി അഹ്സനി എടക്കര, മുഹ്‌യുദ്ദീന്‍ സഖാഫി തളീക്കര, മുഹ്യുദ്ദീന്‍ സഖാഫി കാവനൂര്‍, അബ്ദുല്‍ ഖാദര്‍ അഹ്‌സനി ചാപ്പനങ്ങാടി, ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, അബൂ സ്വാലിഹ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.