കോഴിക്കോട്: ഗവ. ലോ കോളേജില്‍ പഠന ഗവേഷണകേന്ദ്രം അഞ്ചിന് (തിങ്കള്‍) രാവിലെ 11 മണിക്ക് സുപ്രീംകോടതി ജഡ്ജ് സി.ടി രവികുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. കൃഷ്ണകുമാര്‍.എന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ വച്ച് ഗവ.ലോ കോളേജിനെ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസായി പ്രഖ്യാപിക്കും. അഡ്വ.ശ്യാംപത്മന്റെ പുസ്തക പ്രകാശനവും ദേശീയ മൂട്ട്‌കോര്‍ട്ട് മത്സരത്തിന്റെ ലോഗോ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും. കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ബി ശിവരാമ കൃഷ്ണന്‍, അഡ്വ.ശ്യാംപത്മന്‍ (കേരള ഹൈക്കോടതി), ഡോ. ഗിരീഷ്‌കുമാര്‍ (അസോസിയേറ്റ് പ്രൊഫസര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള), ഡോ. സോണി ടി.എല്‍ (എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഉച്ചക്ക് 1.30 മുതല്‍ ‘പരിസ്ഥിതി മലിനീകരണം; ഇന്നത്തെ വെല്ലുവിളികളും ഭാവിയിലെ സാധ്യതകളും’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ നടക്കും. ഡോ.രംഗസ്വാമി.ഡി (കര്‍ണാടക സ്‌റ്റേറ്റ് ലോ യൂണിവേഴ്‌സിറ്റി), ബി.കല്ല്യാനി, എം.ജയസേഗര (ജോണ്‍ കോട്ടേലവാല ഡിഫന്‍സ് യൂണിവേഴ്‌സിറ്റി, ശ്രീലങ്ക), തുലസേന നിയോപ്പാനെ (നേപ്പാള്‍ ലോ ക്യാമ്പസ്, നേപ്പാള്‍)എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ലോവന്‍മാന്‍, ഷംസീര്‍, ആദില്‍സ് എന്നിവരും പങ്കെടുത്തു.