തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടന വിഷയത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ബ്ലോക്ക് പ്രസിഡണ്ട് നിയമനം ബാക്കിയുള്ളത് മൂന്ന് ജില്ലകളില്‍ മാത്രമാണ്. അത് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കെ. മുരളീധരന്റെ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ആര്‍ക്കും പരാതിയില്ലാതെ പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ശ്രമം.
അതേ സമയം, തൃശൂര്‍ ഡി.സി.സി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത് കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജി. പുതിയ ബ്ലോക്ക് പ്രസിഡന്റ് പട്ടികയില്‍ പി.ജി ജയ്ദീപിനെ ഉള്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടി നാമ നിര്‍ദേശം ചെയ്തിട്ടുള്ള എല്ലാ കമ്മിറ്റികളില്‍ നിന്നും രാജി വയ്ക്കുന്നതായി അജിത്കുമാര്‍ അറിയിച്ചു.