ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 കഴിഞ്ഞു. 900ത്തിലധികം പേര്‍ക്ക് പരുക്കേറ്റുവെന്നും പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അതുപോലെ ദുരന്തം സംബന്ധിച്ച് ദുരന്തം റെയില്‍വേ സുരക്ഷ കമ്മിഷണര്‍ അന്വേഷിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി പ്രതികരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും സഹായം നല്‍കും. പരുക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കും. ഗതാഗതം പുനഃസ്ഥാപിക്കാനും ദ്രുതഗതിയില്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
അപകടത്തിന്റെ കാരണത്തെ കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനാണ് മുഖ്യ പരിഗണന നല്‍കുന്നതെന്നും അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും ദുരന്തനിവാരണസേനയെയും വിന്യസിച്ചു. അപകടത്തെ തുടര്‍ന്ന് 38 ഓളം ട്രെയിനുകള്‍ റദ്ദാക്കി.
പാളംതെറ്റിയ യശ്വന്ത്പുര്‍ -ഹൗറ എക്സ്പ്രസിലേക്ക് ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസും, കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് പിന്നീട് വന്ന ഗുഡ്സ് ട്രെയ്നും ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് അപകടം. ബോഗികളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്.
#WATCH | Odisha: Rescue operations underway at Balashore where two passenger trains and one goods train met with an accident yesterday, killing 233 people and injuring 900 pic.twitter.com/o9Vl2Rbz71
— ANI (@ANI) June 3, 2023