കോഴിക്കോട്: വൈദ്യുത ചാര്‍ജ് വര്‍ധിപ്പിച്ച പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളയില്‍ വൈദ്യുതിഭവന് മുന്നില്‍ നടന്ന പ്രതിഷേധ തീപന്തം പരിപാടി ജില്ല വൈസ് പ്രസിഡണ്ട് പൊക്കനാരി ഹരിദാസന് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്, വൈസ് പ്രസിഡണ്ട് പി.എം സുരേഷ്, സെക്രട്ടറിമാരായ കെ.സുശാന്ത്, മധു കാട്ടുവയല്‍, സോഷ്യല്‍ മീഡിയ മണ്ഡലം കണ്‍വീനര്‍ ടി. അര്ജുന്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ്, ജനറല്‍ സെക്രട്ടറി എ.പി പുരുഷോത്തമന്, ഏരിയ പ്രസിഡണ്ടുമാരായ വര്‍ഷ അര്ജുന്, മധു കാമ്പുറം, ടി.പി സുനില്‍ രാജ്, പി. ശിവദാസന്‍, ഏരിയ ജനറല്‍ സെക്രട്ടറി മാലിനി സന്തോഷ്, സെക്രട്ടറിമാരായ ജൂല അമിത്ത്, സോയ അനീഷ് എന്നിവര്‍ പ്രസംഗിച്ചു.