ലോക കേരള സഭയുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവ്; ന്യായീകരിച്ച് എ.കെ ബാലന്‍

ലോക കേരള സഭയുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവ്; ന്യായീകരിച്ച് എ.കെ ബാലന്‍

ലോക കേരള സഭയുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ ബാലന്‍. ‘ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോണ്‍സര്‍ഷിപ്പ് വാങ്ങാനും പറ്റില്ല’ എന്നു പറഞ്ഞാല്‍ അതെന്ത് ന്യായമെന്ന് ബാലന്‍ ചോദിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടക്കുന്ന പണപ്പിരിവിനെയാണ് അദ്ദേഹം അനുകൂലിച്ച് സംസാരിച്ചത്.

സ്‌പോണ്‍സര്‍ എന്നു പറഞ്ഞാല്‍ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ ?വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ? എന്ന് ബാലന്‍ ചോദിച്ചു. ലോക കേരള സഭ വിവാദത്തിന് പിന്നില്‍ വയനാട് സഹകരണ ബാങ്ക് അഴിമതിയാണ്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാന്‍ അനാവശ്യമായി വിവാദം ഉയര്‍ത്തുകയാണെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഇമേജ് ഉയര്‍ന്നിരിക്കുന്നു.ആരോപണങ്ങള്‍ പ്രവാസികള്‍ പുച്ഛിച്ചു തള്ളും. ഇത് പണം പിരിക്കുന്നതല്ല. സ്‌പോണ്‍സര്‍ഷിപ്പാണെന്നു പറഞ്ഞ ബാലന്‍ പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചെന്ന് ആരോപിച്ചു. ദുരുപയോഗം പരിശോധിക്കാന്‍ ഓഡിറ്റ് ഉണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *