ബ്രിജ്ഭൂഷന്റെ അയോധ്യയിലെ ശക്തി പ്രകടനറാലി റദ്ദാക്കി

ബ്രിജ്ഭൂഷന്റെ അയോധ്യയിലെ ശക്തി പ്രകടനറാലി റദ്ദാക്കി

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണന്‍ സിങിന്റെ ശക്തി പ്രകടനത്തിനായി തിങ്കളാഴ്ച നടത്താനിരുന്ന റാലി റദ്ദാക്കി. തനിക്കെതിരായ കുറ്റങ്ങളില്‍ പോലിസ് അന്വേഷണം നടക്കുന്നതിനാല്‍ റാലി കുറച്ചു ദിവസത്തേക്ക് നീട്ടിവയ്ക്കുകയാണെന്ന് ബ്രിജ് ഭൂഷണ്‍ വ്യക്തിമാക്കി. റാലി തിങ്കളാഴ്ച നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നത്.
പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ പിന്തുണ വര്‍ധിക്കുന്നതിനിടെയാണ് തന്റെ ശക്തി പ്രകടന റാലി നടത്തി പ്രതിരോധം തീര്‍ക്കാന്‍ ബ്രിജ് ഭൂഷണ്‍ തീരുമാനിച്ചത്. എന്നാല്‍, ബ്രിജ് ഭൂഷണിനെതിരായ എഫ്.ഐ.ആര്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് റാലി നീട്ടിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *