ബംഗളൂരു: തെരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്തത് നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ച് ഗ്യാരന്റികളാണ് പ്രഖ്യാപിച്ചിരുന്നത് അത് നടപ്പാക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞു.
ഗ്യാരന്റി 1 – ഗൃഹജ്യോതി – ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങള്‍ക്കും വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതല്‍. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവര്‍ക്ക് ബില്ലുണ്ടാകില്ല
ഗ്യാരന്റി 2 – ഗൃഹലക്ഷ്മി – തൊഴില്‍ രഹിതരായ എല്ലാ വീട്ടമ്മമാര്‍ക്കും 2000 രൂപ വീതം നല്‍കും, ഇതിനായി അപേക്ഷ നല്‍കണം, ആധാര്‍ കാര്‍ഡും അക്കൗണ്ട് നമ്പറും സമര്‍പ്പിക്കണം. ഓണ്‍ലൈനായും അപേക്ഷ നല്‍കാം. സമയം ജൂലൈ 10 വരെ. ഓഗസ്റ്റ് മുതല്‍ ധനസഹായം എത്തിത്തുടങ്ങും.ഓഗസ്റ്റ് 15-ന് ആദ്യഗഡു ധനസഹായം വീട്ടമ്മമാര്‍ക്ക് എത്തും.ഇതില്‍ ബിപിഎല്‍ – എപിഎല്‍ ഭേദമില്ല.തൊഴില്‍രഹിതരായ എല്ലാ ഗൃഹനാഥമാര്‍ക്കുമാണ് ധനസഹായം ലഭിക്കുക.വിധവ പെന്‍ഷനോ, വാര്‍ധക്യ പെന്‍ഷനോ വാങ്ങുന്നവര്‍ക്ക് ധനസഹായം നിഷേധിക്കില്ല. എല്ലാ വിഭാഗങ്ങളിലെയും, മറ്റ് സഹായം ലഭിക്കുന്ന സ്ത്രീകള്‍ക്കും ധനസഹായം കിട്ടും.
ഗ്യാരന്റി 3 – അന്നഭാഗ്യ – 10 കിലോ ആഹാരധാന്യം ബിപിഎല്‍ കുടുംബങ്ങള്‍ക്കും അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കും – ജൂലൈ 1 മുതല്‍ വിതരണം തുടങ്ങും.
ഗ്യാരന്റി 4 – ശക്തി – എല്ലാ സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്‍പ്പടെ സൗജന്യ കര്‍ണാടക ആര്‍ടിസി ബസ് യാത്ര. ജൂണ്‍ 11 മുതല്‍ തുടങ്ങും. സംസ്ഥാനാന്തര യാത്രകള്‍ക്ക് ബാധകമല്ല. രാജഹംസ അടക്കമുള്ള എസി ബസ്സുകളിലടക്കം ഈ ആനുകൂല്യം ലഭിക്കും. പക്ഷേ സ്ലീപ്പര്‍ ബസ്സുകളില്‍ ഈ ആനുകൂല്യമുണ്ടാകില്ല..
ബി.എം.ടി.സി ബസ്സുകളിലും കര്‍ണാടക ആര്‍.ടിസി ബസ്സുകളിലും ഈ ആനുകൂല്യമുണ്ടാകും..കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ 50% സ്ത്രീസംവരണം നടപ്പാക്കും. ബിഎംടിസി ബസ്സുകളില്‍ ഉണ്ടാകില്ല.
ഗ്യാരന്റി 5- യുവനിധി – 2024 വരെ ഓരോ തൊഴില്‍ രഹിതരായ ഗ്രാജ്വേറ്റ്‌സിനും 3000 രൂപ, ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്ക് 1500 രൂപ. ഇത് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും ലഭിക്കും.