നാദാപുരം: ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കഴിവുള്ള കുട്ടികളുടെ സ്‌കൂളായ ബി.ആര്‍.സി ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ ജനീത ഫിര്‍ദൗസ് അധ്യക്ഷത വഹിച്ചു. സ്വാഗത ഗാനം കുട്ടികള്‍ ആലപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍ , എം.സി സുബൈര്‍ , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ സാമൂഹ്യപ്രവര്‍ത്തകന്‍ അനു പാട്യംസ്, മെമ്പര്‍മാരായ അബ്ബാസ് കാണേക്കല്‍, പി.പി ബാലകൃഷ്ണന്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ , അക്കൗണ്ടന്റ് കെ.സിനിഷ ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍ പി.ടി.കെ ആയിഷ, ഹെല്‍പ്പര്‍ പി.ടി.കെ കെ.ശാന്ത എന്നിവര്‍ സംസാരിച്ചു. മൂന്നു പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളും അടക്കം ആകെ 19 കുട്ടികള്‍ക്ക് പഞ്ചായത്തിന്റെ സ്‌നേഹസമ്മാനം പ്രസിഡന്റ് വി.വി മുഹമ്മദലി വിതരണം ചെയ്തു.