സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് വേനല്‍ അവധികാലത്ത് കാലത്ത് സംഘടിപ്പിച്ച അത്ലറ്റിക്‌സ്, ബോക്‌സിങ്, നീന്തല്‍ ക്യാമ്പ് എന്നീ ക്യാമ്പുകളില്‍ പങ്കെടുത്ത വര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരിത .എ നിര്‍വഹിച്ചു. ലോക കേരളസഭാംഗമായ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി.കെ കബീര്‍ സലാല, ദേശീയ അത്ലറ്റിക് താരം അനസ് എന്നിവര്‍ മുഖ്യാതിഥികളായി. അത്ലറ്റിക്‌സ് പരിശീലകന്‍ ഇബ്രാഹിം ചീനിക്ക, ബോക്‌സിങ് പരിശീലകന്‍ നിഖില്‍ ഘോഷ്, നീന്തല്‍ പരിശീലക ശിവാനി.കെ, പുണ്യ കീര്‍ത്തി, കൃഷ്ണ.കെ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സിന്ധു പ്രദോഷ്, കെ. ചന്ദ്രന്‍ മാസ്റ്റര്‍, എം. ജയപ്രകാശന്‍, ടി.കെ മീന, അബ്ദുള്ള അരിയില്‍, ഷൈജു പറമ്പടം, പി. അനില്‍കുമാര്‍, സി. മുരളീധരന്‍, പി.ടി സുരേഷ്, ടി.വി പ്രബിത കുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എം.കെ ലിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ യു.പി സോമനാഥന്‍ സ്വാഗതവും പി. സുധീഷ് നന്ദിയും രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *