വിദ്യാലയങ്ങളില്‍ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കുന്നതില്‍ പ്രശ്നമുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി

വിദ്യാലയങ്ങളില്‍ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കുന്നതില്‍ പ്രശ്നമുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി

വിദ്യാലയങ്ങളില്‍ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനം ആക്കുന്നതില്‍ പ്രശ്നമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 202 പ്രവൃത്തി ദിനമെന്നത് വര്‍ധിപ്പിക്കും. സ്‌കൂളുകളില്‍ ലഹരിക്കെതിരായ ക്യാമ്പയിന്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് മാസത്തെ വേനലവധിക്ക് ശേഷം ഇന്ന് സ്‌കൂളുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ് പുതുതായി ഇന്ന് ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മലയന്‍കീഴ് സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *