മാഹി: ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ മൂന്നിന് വൈകീട്ട് 2.30ന് വിജയ തിലകം ശ്രേഷ്ഠാദരം പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എസ്.എസ്.എല്‍.സി/ പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് വിജയം നേടിയവരെ ആദരിക്കും. വിവിധ മേഖലകളില്‍ കലൈമാമണി അവാര്‍ഡ് നേടിയവരേയും ആദരിക്കും. മയ്യഴി മേഖലയില്‍ 1200/ 1198 മാര്‍ക്ക് നേടി മേഖലാ തല റാങ്ക് ജേതാക്കളായ മൂന്ന് വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുത്ത മാഹി ജെ.എന്‍.ജി. ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തെയും ചടങ്ങില്‍ ആദരിക്കും. ശ്രീനാരായണ ബി.എഡ്. കോളജ് ഓഡിറ്റോറിയത്തില്‍ ഗതാഗത മന്ത്രി എസ്.ചന്ദ്ര പ്രിയങ്ക ഉദ്ഘാടനം ചെയ്യും.
മേഖലാ തല റാങ്ക് ജേതാക്കള്‍ക്ക് അടിയേരി മനോഹരന്‍ തന്റെ സഹധര്‍മ്മിണി ബീനാ മനോഹരന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ മൂന്ന് സ്വര്‍ണമെഡലുകള്‍ വിതരണം ചെയ്യും. വിദ്യാഭ്യാസ വിചക്ഷണയും മനുഷ്യസ്‌നേഹിയുമായിരുന്ന പി.വിജയലക്ഷ്മിയുടെ സ്മരണയിലാണ് സമ്പൂര്‍ണ്ണ എ പ്ലസുകാര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിക്കും. റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ജില്ലാ ജഡ്ജ്, വി.പി.എം സുരേഷ്ബാബു വിശിഷ്ടാതിഥിയായിരിക്കും മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി, ഡോ: എന്‍.കെ.രാമകൃഷ്ണന്‍, വി.പി.എ.റഹ്‌മാന്‍ സംസാരിക്കും. ടി.എം.സുധാകരന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇ.കെ. റഫീഖ്, ടി.എ. ലതീപ്, ജസീമ മുസ്തഫ സംബന്ധിച്ചു.