കോഴിക്കോട്: മര്‍കസ് നോളജ് സിറ്റി യുനാനി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കോഴിക്കോട് കാലിക്കറ്റ് ടവറില്‍ വെച്ച് നടന്ന പ്രോഗ്രാമില്‍ പ്ലസ്ടു പൂര്‍ത്തിയാക്കി മെഡിക്കല്‍ രംഗത്ത് ഉന്നത പഠനം ലക്ഷ്യംവയ്ക്കുന്ന നൂറോളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. മര്‍കസ് നോളജ് സിറ്റി അക്കാദമിക് ഡയരക്ടര്‍ ഡോ. അമീര്‍ ഹസന്റെ അധ്യക്ഷതയില്‍ മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡ് ഡോ. നാസര്‍ കുന്നുമ്മല്‍, മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ഒ.കെ.എം അബ്ദുര്‍റഹ്‌മാന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ അവതരിപ്പിച്ചു. അഫ്സല്‍ കോയ, ഡോ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.