ജിദ്ദ: ജിദ്ദയിലെ മമ്പാട് പഞ്ചായത്ത് പ്രവാസി കൂട്ടായ്മ മമ്പാട് വെല്‍ഫെയര്‍ ഫോറം ജിദ്ദയുടെ 21ാം വാര്‍ഷികം ‘മമ്പാടോത്സവം 2023’ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ഷറഫിയ അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഗഫൂര്‍ മമ്പാടിന്റെ അധ്യക്ഷതയില്‍ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. കിസ്മത്ത് മമ്പാട്, ഇ.കെ സലീം, സാബില്‍, സുല്‍ഫി, എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ ഫോറത്തിന്റെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും പ്രധാന പങ്കു വഹിച്ച രക്ഷാധികാരികളായ നിസാം മമ്പാട്, കിസ്മത്ത് മമ്പാട്, ഹബീബ് റഹ്‌മാന്‍, ഇ.കെ സലീം, പി.പി സലാം, ഇ. കെ ഗഫൂര്‍ എന്നിവരെ മെമെന്റോ നല്‍കി ആദരിച്ചു. ജന.സെക്രട്ടറി തമീം അബ്ദുള്ള സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ റഫീഖ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ജിദ്ദയിലെ പ്രശസ്ത കലാകാരന്മാരും കുട്ടികളും നടത്തിയ കലാ പരിപാടികള്‍ മമ്പാടോത്സവം മിഴിവുറ്റതാക്കി. നൂഹ് ബീമാ പള്ളി, മുംതാസ് അബ്ദുറഹിമാന്‍,ഡോ. ഹരീഷ്, ബൈജുദാസ്, സിനി, അബ്ദുല്‍ ഖാദര്‍, എന്നിവര്‍ നയിച്ച ഗാനമേളയും പൂജ പ്രേം, ഹാജറ മുജീബ്, അഷിതാ ഷിബു, ദീപിക സന്തോഷ് എന്നിവരുടെ നൃത്ത നൃത്യങ്ങളും പരിപാടിയെ മനോഹരമാക്കി. നദീറ ടീച്ചറുടെ നേതൃത്വത്തില്‍ കുട്ടികള്‍ ഒപ്പന, കോല്‍ക്കളി, അറബിക് ഡാന്‍സ് അവതരിപ്പിച്ചു. സന്തോഷ് കടമ്മനിട്ട, സുബൈര്‍ ആലുവ എന്നിവര്‍ നയിച്ച സ്‌ക്രിപ്റ്റും ഏറെ ശ്രദ്ധേയമായി. അബ്ദുല്‍ ഖാദര്‍, വാസുദേവന്‍, ജാഫര്‍, ബഷീര്‍ പരുത്തിക്കുന്നന്‍, വി.പി ഷഫീക്ക്, പഴയങ്ങാടി ലത്തീഫ്, എന്നിവര്‍ സമ്മാനദാനം നടത്തി. ഷിഫിലി, ഷബീറലി, ലബീബ്, നിസാര്‍, ഫൈസല്‍ കാഞ്ഞിരാല, ഹാഫിസ് ആരോളി, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.