കൊച്ചി: മണിപ്പൂരില്‍ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും അറുതി വരുത്തണമെന്നും പ്രദേശത്ത് സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് മണിപ്പൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെ.എല്‍.സി.എ) നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ ജൂണ്‍ നാലിന് ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
ഇപ്പോള്‍ തുടരുന്ന സംഘര്‍ഷത്തിന്റെ മറവില്‍ ആക്രമണത്തിന് ഇരയാകുന്നവരെയും ക്രൈസ്തവ ആരാധനാലയങ്ങളെയും ഇതര സ്ഥാപനങ്ങളെയും സംരക്ഷിക്കാന്‍ നടപടികള്‍ ഉണ്ടാവണം എന്നും പ്രസിഡന്റ് അഡ്വ. ഷെറി .ജെ തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ ആവശ്യപ്പെട്ടു.