കൊച്ചി: ഇന്ത്യയുടെ വാണിജ്യ-വ്യവസായ ചേംബറുകളുടെ ഫെഡറേഷനായ ഫിക്കിയുടെ മിഡില്‍ ഈസ്റ്റ് ചെയര്‍മാനായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്റെ മാനേജിങ് ഡയരക്ടര്‍ അദീബ് അഹമ്മദിനെ നിയമിച്ചു. ഇന്ത്യയും വിവിധ ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായതാണ് ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം നടന്ന ഫിക്കി മീഡില്‍ ഈസ്റ്റ് കൗണ്‍സിലിന്റെ ആറാമത്തെ യോഗത്തിലാണ് അദീബ് അഹമ്മദിനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.