തലശ്ശേരി: അകാലത്തില്‍ പൊലിഞ്ഞ് പോയ പ്രമുഖ ചിത്രകാരനും, മനുഷ്യസ്‌നേഹിയുമായ ഫാദര്‍ മനോജിന്റെ ദീപ്ത സ്മരണകളില്‍ തലശ്ശേരിയുടെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ വിതുമ്പി. ഒരിക്കല്‍ വത്തിക്കാനില്‍ പോവുമ്പോള്‍ ഫാദര്‍ മനോജിന്റെ മണ്ണ് കൊണ്ട് വരച്ച ചിത്രമാണ് മാര്‍പാപ്പയ്ക്ക് കൊടുത്തത് മാര്‍പാപ്പയ്ക്ക് ചിത്രം ഏറെ ഇഷ്ടമായി. ഇനി വത്തിക്കാനില്‍ പോകുമ്പോള്‍ എന്നെയും കൂട്ടണമെന്ന് മനോജ് അച്ഛന്‍ പറയുകയുണ്ടായി. ഇനി വത്തിക്കാനില്‍ പോകുമ്പോള്‍ ഇനി മനോജ് അച്ഛന്‍ ഉണ്ടാവില്ല .
മണ്ണിന് ഒറ്റനിറമല്ലേ ഉള്ളു എന്ന് ഞാന്‍ ഒരിക്കല്‍ ചോദിക്കുകയുണ്ടായി മനോജ് പറഞ്ഞു മണ്ണില്‍ നിന്നാണ് എല്ലാ കളറുകളും ഉണ്ടായത് എന്ന് പറഞ്ഞു. ഫാദര്‍ മനോജ് ഒറ്റപ്ലാക്കലിന്റെ അനുസ്മരണ പ്രഭാഷണത്തില്‍ സസാരിക്കുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി. നിയമസഭാസ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.മോഹനന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി വിശിഷ്ടാതിഥി ആയിരുന്നു. എന്‍. ഹരിദാസ്, ഫാ. ജോ മാളക്കാരന്‍, സിസ്റ്റര്‍ പ്രിന്‍സി ആന്റണി, പി. ജനാര്‍ദ്ദനന്‍, കെ.സുരേശന്‍, പ്രൊഫ. എ.പി സുബൈര്‍, പ്രൊഫ. എസ്. ഗ്രിഗറി, കെ. ഇ സുലോചന എന്നിവര്‍ സംസാരിച്ചു. സെല്‍വന്‍ മേലൂര്‍ സ്വാഗതവും കെ.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.