തലശ്ശേരി: നിറവും മണവുമില്ലാത്ത മാരകമായ രാസലഹരിയിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചു കൊണ്ടുപോകുന്ന ഇരുട്ടിന്റെ ശക്തികളെ പിടികൂടാന്‍, പോലിസിനൊപ്പം രക്ഷിതാക്കളുമുണ്ടാകണമെന്നും, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തഴച്ചുവളരുന്ന ലഹരി മാഫിയാ സംഘങ്ങളെ പിടികൂടാനും ഉറവിടം കണ്ടെത്താനും പോലിസ് സംവിധാനം ഇനിയും ഉണരേണ്ടതുണ്ടെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, കലൈമാമണി അവാര്‍ഡ് ജേതാവുമായ ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. തലശ്ശേരി ബി.ഇ എം.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി.എ പ്രസിഡണ്ട് ഹനീഫ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാദര്‍ റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം ഫൈസല്‍ പുനത്തില്‍, പ്രസീന തയ്യില്‍, ടി.പി. ഹബീബ് സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഷാജി അരുണ്‍കുമാര്‍ സ്വാഗതവും, സഹ പ്രധാനാദ്ധ്യാപകന്‍ പി.പി.അബ്ദുള്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു. ഗിന്നസ് ആല്‍വിന്‍ റോഷന്‍ അവതരിപ്പിച്ച ഇന്ദ്രജാല പ്രകടനവുമുണ്ടായി.