എസ്.എ പുതിയ വളപ്പില്‍ മെമ്മോറിയല്‍ അവാര്‍ഡ് പ്രത്യാശ പേരാമ്പ്രക്ക്

എസ്.എ പുതിയ വളപ്പില്‍ മെമ്മോറിയല്‍ അവാര്‍ഡ് പ്രത്യാശ പേരാമ്പ്രക്ക്

കോഴിക്കോട്: ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മില്ലത്ത് എജ്യുക്കേഷണല്‍ ആന്റ് റിലീഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റായിരുന്ന എസ്.എ പുതിയ വളപ്പിലിന്റെ സ്മരണാര്‍ഥം നല്‍കുന്ന എസ്.എ പുതിയ വളപ്പില്‍ മെമ്മോറിയല്‍ അവാര്‍ഡ് പ്രത്യാശ പേരാമ്പ്രക്ക് ലഭിച്ചു. മില്ലത്ത് എജ്യുക്കേഷണല്‍ ആന്റ് റിലീഫ് സൊസൈറ്റി പ്രസിഡന്റ് കെ.പി ആലികുട്ടി മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നൊച്ചാട്ട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ സര്‍ഗം ജില്ലാതലത്തിലെ വിജയി സന്ധ്യ വെള്ളിയൂരിന് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലിമ പാലയാട്ട് ഉപഹാരം നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ദില്‍ ഹാ റഫീഖ്, ഹാദി എസ്.മുഹമ്മദ് എന്നിവരെ മുന്‍ പഞ്ചായത്ത് മെമ്പര്‍ എസ്.കെ അസൈനാര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പി.വിജയന്‍ മാസ്റ്റര്‍, ആതിര ബാലന്‍ നായര്‍, കെ.എം നാരായണന്‍, എ.മുഹമ്മദലി മാസ്റ്റര്‍, കെ. അബൂബക്കര്‍ മാസ്റ്റര്‍, സി. അമ്മൂട്ടി, സി.അബ്ദുറഹ്‌മാന്‍ , പ്രസന്നന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അവാര്‍ഡിന് മറുമൊഴി നല്‍കി. രജീഷ് മാസ്റ്ററും യുവ കവയത്രി സന്ധ്യയും കവിത ആലപിച്ചു. സൊസൈറ്റി ജനറല്‍ സെക്രട്ടറി കരിം പിലാക്കി സ്വാഗതം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *