എട്ടാമത് സാക്ഷി സര്‍ഗ്ഗോത്സവം 2023 25ന്

എട്ടാമത് സാക്ഷി സര്‍ഗ്ഗോത്സവം 2023 25ന്

കോഴിക്കോട്: സാഹിത്യകാരന്‍മാര്‍ക്ക് സമൂഹത്തോടുള്ള കടപ്പാടുകള്‍ ലക്ഷ്യത്തിലേക്കെത്തിക്കുന്നതിനായി എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപം കൊണ്ട സോഷ്യല്‍ ആര്‍ട്‌സ് ആന്റ് നോളജ് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ ഇന്റഗ്രാഷന്റെ (സാക്ഷി) എട്ടാമത് വര്‍ഷികാഘോഷം സാക്ഷി സര്‍ഗോല്‍സവം – 2023 25ന് (ഞായര്‍) എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. ജനപ്രിയ എഴുത്തുകാരെ കണ്ടെത്താനായി നടത്തിയ ജനകീയ സര്‍വേയില്‍ 564 എഴുത്തുകാരാണ് മത്സരിച്ചത്. മൂന്ന് ലക്ഷത്തോളം വായനക്കാര്‍ അഭിപ്രായം രേഖപ്പെടുത്തി വോട്ട് ചെയ്തു. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചെയ്ത 12 ജനപ്രിയ എഴുത്തുകാരെ അവാര്‍ഡ് നല്‍കിയും മുന്‍നിരയിലെത്തിയ 38 പേര്‍ക്ക് ഫലകവും മെഡലും നല്‍കി ആദരിക്കും. 12 സോഷ്യല്‍ മീഡിയ ഗ്രൂപ്പ് മേധാവികളെയും സിനിമ, നാടക, സാംസ്‌കാരിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരെയും ആദരിക്കും. സര്‍ഗോത്സവത്തില്‍ മഹാകവി അക്കിത്തത്തിന്റെ മകന്‍, അക്കിത്തം നാരായണന്‍ നമ്പൂതിരി, മഹാകവി വള്ളത്തോളിന്റെ കൊച്ചുമകന്‍ വള്ളത്തോള്‍ കെ.എന്‍ രവീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. സര്‍ഗോത്സവം ടി.ജെ വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. റിട്ട. ഹൈക്കോടതി ജഡ്ജി കെ. സുകുമാരന്‍ അവാര്‍ഡ്ദാനം നിര്‍വഹിക്കും. സാക്ഷി ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് വെബ്‌സൈറ്റ് മേയര്‍ അഡ്വ: അനില്‍കുമാറും സാഹിത്യസമ്മേളനം കവിയും സാഹിത്യകാരനുമായ സി.രാവുണ്ണിയും കവി സമ്മേളനം കലാഭവന്‍ പ്രസിഡന്റ് ഡോ: ചെറിയാന്‍ കുനിയന്തോടത്തും. പ്രതിഭാസംഗമം ഉദ്ഘാടനം സംസ്ഥാന സാഹിത്യ അവാര്‍ഡ് ജേതാവ് ജാനമ്മ കുഞ്ഞുണ്ണിയും കര്‍മ്മവും ധര്‍മ്മവും സെമിനാര്‍ ഉദ്ഘാടനം ബാലസാഹിത്യ അവാര്‍ഡ് ജേതാവ് പൂര്‍ണ്ണത്രയീ ജയപ്രകാശ് ശര്‍മയും അതിജീവനം സെമിനാര്‍ കേരള സാഹിത്യ അക്കാദമി അംഗം വിജയരാജ മല്ലികയും, പ്രവാസി സംഗമം ഉദ്ഘാടനം ലോകകേരളസഭാംഗം കബീര്‍ സലാലയും പ്രദര്‍ശനം സെമിനാര്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടവും കലാസന്ധ്യ ഉദ്ഘാടനം കലാഭവന്‍ കെ.എസ് പ്രസാദും നിര്‍വഹിക്കും.
ലിസി ജെയ്‌സണ്‍, മായാ അനൂപ്, ഫ്രഡി പൗലോസ്, ബദരി, കടുമണി, കുട്ടു ഉപാസന, പ്രഭ.എന്‍.കെ, ഹസീന നജീബ്, റുക്‌സാന ഷമീര്‍, സിയാ സിയ, ലീലാമ്മ ജോര്‍ജ്, മന്‍സൂര്‍ നവാസ് എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഇന്ദിരാദേവി, വൈ.പ്രസിഡന്റ് ബാബുരാജ്, ജനറല്‍ സെക്രട്ടറി അനസ്ബി, രക്ഷാധികാരി കബീര്‍ സലാല, കമ്മറ്റിയംഗം സതീദേവി, കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ലളിതാ കുമാരി, എന്‍.കെ രാമവാര്യര്‍, ഷെരീഫ് ഇബ്രാഹിം, എളവൂര്‍ വിജയന്‍, എബ്രഹാം ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *