കണ്ണൂര്‍: കണ്ണൂരില്‍ എക്സിക്യൂട്ടിവ് എക്പ്രസിന് വീണ്ടും തീപിടിച്ച സംഭവത്തില്‍ വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ട്രെയിനില്‍ തീപടര്‍ന്ന് പിടച്ച കോച്ചിന് ഏകദേശം 100 മീറ്റര്‍ അകലെയാണ് ബി.പി.സി.എല്ലിന്റെ ഇന്ധന സംഭരണകേന്ദ്രമുള്ളത്. റെയില്‍വേ സ്റ്റേഷനടുത്ത് ഭാരത് പെട്രോളിയത്തിന്റെ ഡീസല്‍ സംഭരണ കേന്ദ്രത്തില്‍ അഞ്ചിലേറെ വലിയ ടാങ്കുകളിലാണ് ഡീസല്‍ സംഭരിച്ചിട്ടുള്ളത്. തീപിടിത്തത്തില്‍ നിന്ന് ഏതെങ്കിലും ചെറിയ തരത്തില്‍ പൊട്ടിത്തെറിയുണ്ടായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന ദുരന്തത്തിന്റെ വ്യാപ്തി കൂടുതലാവുമായിരുന്നു.
ട്രെയിനിന് സമീപത്തുനിന്ന് ഡീസല്‍ ടാങ്കുകളിലേക്ക് ഡീസല്‍ നിറക്കുന്ന ട്രെയിനില്‍ നിന്നുള്ള പൈപ്പുകളുണ്ട്. ഇവിടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന പെട്ടെന്ന് തീ അണച്ചതോടെ തീ വ്യാപനം തടയുകയായിരുന്നു.