അത്തോളി പ്രസ്‌ഫോറം 21ാം വാര്‍ഷികവും അനുമോദന സായാഹ്നവും അഞ്ചിന്

അത്തോളി പ്രസ്‌ഫോറം 21ാം വാര്‍ഷികവും അനുമോദന സായാഹ്നവും അഞ്ചിന്

അത്തോളി: അത്തോളി പ്രസ് ഫോറം 21ാം വാര്‍ഷികവും അനുമോദന സായാഹ്നവും അഞ്ചിന്(തിങ്കള്‍) വൈകീട്ട് 5.30ന് ഒറിയാന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനവും അനുമോദനവും നിര്‍വഹിക്കും. പ്രസ്‌ഫോറം പ്രസിഡന്റ് സുനില്‍ കൊളക്കാട് അധ്യക്ഷത വഹിക്കും. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് ഐ.ഡി കാര്‍ഡ് വിതരണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ്കുമാര്‍ കോറോത്ത്, ജൈസല്‍ അത്തോളി, കെ.കെ ബാബു മാസ്റ്റര്‍, ആര്‍.എം കുമാരന്‍, ലിനീഷ് ആനശേരി, എ.പി അബ്ദുറഹിമാന്‍, രാധാകൃഷ്ണന്‍ ഒള്ളൂര്‍ ആശംസകള്‍ നേരും. തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ കൂനോളി, അജീഷ് അത്തോളി, എം.കെ ഷബിത, ഷിദ ജഗത്, പി.കെ മുഹമ്മദ് ഹാത്തിഫ് എന്നിവര്‍ മറുമൊഴി നടത്തും. പ്രസ്‌ഫോറം സെക്രട്ടറി എം.കെ ആരിഫ് സ്വാഗതവും ഷഫീക് ചിക്കിലോട് നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *